സ്‌ക്കൂളുകളില്‍ മുടി രണ്ടായി കെട്ടാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ അധ്യാപക,അനധ്യാപക ജീവനക്കാര്‍ പെണ്‍കുട്ടികളെ മുടി രണ്ടായി കെട്ടാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ വിദ്യാഭാസ...

സ്‌ക്കൂളുകളില്‍ മുടി രണ്ടായി കെട്ടാന്‍ വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ അധ്യാപക,അനധ്യാപക ജീവനക്കാര്‍ പെണ്‍കുട്ടികളെ മുടി രണ്ടായി കെട്ടാന്‍ നിര്‍ബന്ധിക്കുന്നതിനെതിരെ വിദ്യാഭാസ വകുപ്പ്. സംസ്ഥാനത്തെ പല സ്‌ക്കൂളുകളിലും മുടി രണ്ടായി പിരിച്ചു കെട്ടണമെന്ന് നിര്‍ബന്ധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ്.

സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ കുട്ടികളോട് ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷകരമായി ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.

ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യഭ്യാസ വകുപ്പ് നിര്‍ണായക ഉത്തരവിറക്കിയിരിക്കുന്നത്. രാവിലെ കുളിച്ചശേഷം ഉണങ്ങാതെ മുടി രണ്ടായി വേര്‍തിരിച്ചു പിരിച്ചുകെട്ടിയാല്‍ മുടിയില്‍ ദുര്‍ഗന്ധം ഉണ്ടാകും.കൂടാതെ ഇത് മുടിയുടെ വളര്‍ച്ചയെയും നിലനില്‍പിനെയും പ്രതികൂലമായി ബാധിക്കും.ഇക്കാരണത്താല്‍ പല കുട്ടികളും സ്‌ക്കൂളുകളിലേക്ക് കുളിക്കാതെ വരാന്‍ നിര്‍ബന്ധിക്കപ്പെടുന്നുണ്ടെന്നും ബാലാവകാശ കമീഷന്‍ നിരീക്ഷിച്ചു.

Story by
Read More >>