കനത്ത മഴയും ഉരുള്‍പൊട്ടലും: ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയേയും ഉരുൾപൊട്ടലിനെയും തുടർന്ന് വിവിധ ജില്ലകളിൽ പൂർണമായും ഭാ​ഗികമായും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്,...

കനത്ത മഴയും ഉരുള്‍പൊട്ടലും: ഏഴ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയേയും ഉരുൾപൊട്ടലിനെയും തുടർന്ന് വിവിധ ജില്ലകളിൽ പൂർണമായും ഭാ​ഗികമായും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പാലക്കാട്, വയനാട്, കൊല്ലം ജില്ലകളിലെയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ താലൂക്കുകളിലെയും സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊണ്ടോട്ടി താലൂക്കുകളിലും ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലും തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലും വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി സപ്ലിമ​​​​ന്റെറി/ ഇപ്രൂവ്മ​​​​ൻെറ്​ പരീക്ഷകൾ മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

മഴ തുടരുന്ന സാ​ഹചര്യത്തിൽ ഡാമുകളിലും പുഴകളിലും മറ്റും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. ശക്തമായ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More >>