കൊല്ലത്ത് സൈനികന്റെ വീടാക്രമിച്ച സംഭവം; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published On: 8 July 2018 10:45 AM GMT
കൊല്ലത്ത് സൈനികന്റെ വീടാക്രമിച്ച സംഭവം; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: പുത്തൂരിൽ സൈനികന്റെ വീടാക്രമിച്ച കേസിലെ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ. കണ്ണൂരിലെ ലോഡ്ജിൽ നിന്നാണു കൊല്ലം പൊലീസിന്റെ സംഘം ഇവരെ പിടികൂടിയത്. സംഭവത്തിൽ കുന്നത്തൂർ സിനിമാപറമ്പ് പനപ്പെട്ടി പറമ്പിൽ പുത്തൻവീട്ടിൽ അബ്ദുൽ ജബാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
അജിവാന്‍, നിസാം, അമീന്‍, റിന്‍ഷാദ്, ഷാനവാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കൊട്ടാരക്കരയില്‍ വാഹനത്തിനു വശംകൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പുത്തൂര്‍ തെക്കുംപുറത്ത് സൈനികന്റെ വീട് പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. അക്രമികളുടെ ലക്ഷ്യം മതസ്പര്‍ധ വളര്‍ത്തി ലഹള സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വാഹനത്തിനു വശംകൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഇറച്ചി വ്യാപാരിക്കും സഹായിക്കും മര്‍ദ്ദനമേറ്റ സംഭവം ഗോരക്ഷാ ആക്രമണമാക്കി തീര്‍ത്ത് അക്രമമുണ്ടാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് കണ്ടെത്തല്‍.

ഏഴുപേരാണ് ആക്രമിസംഘത്തിലുണ്ടായിരുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകകരായ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ജൂലായ് രണ്ടിനാണ് കൊട്ടാരക്കരയില്‍ സൈനികനായ വിഷ്ണുവിന്റെ വീടിന് നേരെ ആക്രമണം നടന്നത്.

Top Stories
Share it
Top