നേതാക്കളെ വിട്ടയച്ചു; എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

Published On: 2018-07-16 13:30:00.0
നേതാക്കളെ വിട്ടയച്ചു; എസ്.ഡി.പി.ഐ ഹര്‍ത്താല്‍ പിന്‍വലിച്ചു

കോഴിക്കോട്: എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നാളെ ആഹ്വാനംക ചെയ്തിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിൽ എടുത്ത എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ പൊലീസ് വിട്ടയച്ചതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഭിമന്യു വധവുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തിറങ്ങുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് നടപടിക്കെതിരെ പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്തവരെ മൂന്ന് മണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ച സാഹചര്യത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്.

Top Stories
Share it
Top