എസ്.ഡി.പി.ഐ: നിരോധനമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് മന്ത്രി തോമസ് ഐസക്

മലപ്പുറം: എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയാണെങ്കിലും നിരോധനമല്ല, രാഷ്ട്രീയ പ്രതിരോധമാണ് സി.പി.ഐ. എം ഉയര്‍ത്തിക്കാട്ടുന്നതെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്....

എസ്.ഡി.പി.ഐ: നിരോധനമല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന് മന്ത്രി തോമസ് ഐസക്

മലപ്പുറം: എസ്.ഡി.പി.ഐ തീവ്രവാദ സംഘടനയാണെങ്കിലും നിരോധനമല്ല, രാഷ്ട്രീയ പ്രതിരോധമാണ് സി.പി.ഐ. എം ഉയര്‍ത്തിക്കാട്ടുന്നതെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്. കെ.എസ്.എഫ്.ഇക്കെതിരെ മുന്‍ മന്ത്രി കെ.എം മാണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.

ന്യൂനപക്ഷ വിഭാഗങ്ങള്‍ പോലും എസ്.ഡി.പി.ഐയെ ഒറ്റപ്പെടുത്തിയിരിക്കുയാണെന്നും ഇത് തിരിച്ചറിഞ്ഞ് അവര്‍ പ്രവര്‍ത്തന ശൈലി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാരാജാസ് സംഭവത്തോടെ സാധാരണ എസ്.ഡി.പി.ഐ പിന്തുണക്കാറുള്ള കുറഞ്ഞ വിഭാഗങ്ങള്‍ പോലും അവര്‍ക്കെതിരായി. പലപ്പോഴും ജനാധിപത്യവും മനുഷ്യാവകാശവുമെല്ലാം ചൂണ്ടിക്കാട്ടി വളരെ കുറഞ്ഞ വിഭാഗങ്ങള്‍ പിന്തുണക്കാറുണ്ട്. അവര്‍ക്കെതിരെയുള്ള രാഷ്ട്രീയ സമരത്തില്‍ സി.പി.എം വിജയിച്ചിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

Story by
Read More >>