ഭക്ഷ്യവിളകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടണം, മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട: മന്ത്രി സുനിൽ കുമാർ

കണ്ണൂർ: ഭക്ഷ്യ വിളകളുടെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തത നേടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ . ഇക്കാര്യത്തില്‍ മറ്റു...

ഭക്ഷ്യവിളകളുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടണം, മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട: മന്ത്രി സുനിൽ കുമാർ

കണ്ണൂർ: ഭക്ഷ്യ വിളകളുടെ കാര്യത്തില്‍ കേരളം സ്വയം പര്യാപ്തത നേടേണ്ടത് അനിവാര്യമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ . ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധി വരെ തടയാന്‍ കഴിയണം. സാധാരണ നെല്‍കൃഷി മേഖല നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പുറമെ ചതുപ്പ് നിലവും, വേലിയേറ്റവേലിയിറക്കങ്ങളും, വെള്ളക്കെട്ടും, നെല്‍ക്കൃഷി മേഖലയിലേക്ക് കണ്ടല്‍ച്ചെടി വ്യാപിക്കുന്നതും കൈപ്പാട് കൃഷി വഴിയുള്ള ഉത്പാദനം കുറയാന്‍ കാരണമായിട്ടുണ്ട്. കൈപ്പാടിന്റെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതിന് കൃഷിസ്ഥലം കണ്ടല്‍ ചെടികളാല്‍ ചുറ്റപ്പെട്ടിരിക്കേണ്ടതാണ്. എന്നാല്‍, കണ്ടല്‍ നെല്‍ക്കൃഷി സ്ഥലത്തേക്ക് ഇറങ്ങിവാല്‍ അത് നെല്ലിന്റെ കളയായി കണ്ട് അവയെ കൈപ്പാട് ഓരങ്ങളിലേക്ക് പുരരധിവസിപ്പിക്കേണ്ടതാണ്. അതിനാല്‍ കണ്ടല്‍ച്ചെടികളെയും കൃഷിയെയും ഒരുപോലെ സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടം, യുവത സ്വയം സഹായ സംഘം തുടങ്ങിയവയുടെ പിന്തുണയോടെയാണ് കൃഷിയിറക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി സ്‌പെഷ്യല്‍ അഗ്രിക്കള്‍ച്ചര്‍ സോണ്‍ പദ്ധതിയിലൂടെ കൈപ്പാട് കൃഷിയുടെ സമഗ്രവികസനം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ തരിശായി കിടക്കുന്ന കൈപ്പാട് പ്രദേശങ്ങളില്‍ കതിര് വിളയിക്കാനുള്ള കൃഷി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതിക്ക് ഔദ്യോഗികമായ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read More >>