മുതിർന്ന മാധ്യമപ്രവർത്തകൻ മോനി കെ.മാത്യു അന്തരിച്ചു

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും ബിസിനസ് ലൈൻ മുൻ സീനിയർ അസിസ്റ്റൻറ് എഡിറ്ററുമായിരുന്ന മോനി കെ.മാത്യു (66 ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച 3...

മുതിർന്ന മാധ്യമപ്രവർത്തകൻ മോനി കെ.മാത്യു അന്തരിച്ചു

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകനും ബിസിനസ് ലൈൻ മുൻ സീനിയർ അസിസ്റ്റൻറ് എഡിറ്ററുമായിരുന്ന മോനി കെ.മാത്യു (66 ) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച 3 മണിക്ക് കോഹിനൂർ സെന്റ് മേരീസ് ചർച്ചിൽ നടക്കും. ചെന്നൈ ഫിനാൻഷ്യൽ എക്സ്പ്രസ്സിൽ റസിഡന്റ് എഡിറ്റർ ആയിരുന്ന മോനി മാത്യു പൊതുധനകാര്യ, ബാങ്കിങ് മേഖലകളിൽ നിരവധി ലേഖനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് .

കേരള ബജറ്റ് നിരൂപണങ്ങൾ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിനസ് ജേർണലിസത്തിൽ പുതുതലമുറ പത്രപ്രവർത്തകർക്ക് മാർഗദർശിയുമായിരുന്നു. ഭാര്യ: ഡെയ്സി മോനി. (റിട്ടയേർഡ് അസിസ്റ്റന്റ് റെജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി. മക്കൾ: അനീഷ് കെ. മോനി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, ചെന്നൈ ), അജിത് കെ. മോനി (ഇലക്ട്രിക്കൽ എഞ്ചിനീയർ, ബാംഗ്ലൂർ ). മരുമകൾ: ഡോ. ഷോണാ രാജു (കെഎംസിടി ഡെന്റൽ കോളേജ് ).

Read More >>