കള്ളനോട്ടടി ; സീരിയൽ നടി സൂര്യ,അമ്മയ്ക്കും അനുജത്തിക്കുമൊപ്പം അറസ്റ്റില്‍ 

ഇടുക്കി: 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളുമായി സീരിയൽ നടിയും കുടുംബാംഗങ്ങളും പോലീസിന്റെ പിടിയിൽ. കൊല്ലം...

കള്ളനോട്ടടി ; സീരിയൽ നടി സൂര്യ,അമ്മയ്ക്കും അനുജത്തിക്കുമൊപ്പം അറസ്റ്റില്‍ 

ഇടുക്കി: 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളുമായി സീരിയൽ നടിയും കുടുംബാംഗങ്ങളും പോലീസിന്റെ പിടിയിൽ. കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ് വീട്ടിൽ രമാദേവി(56) മകളും സീരിയൽ നടിയുമായ സൂര്യ(36) ഇളയ മകൾ ശ്രുതി(29) എന്നിവരെയാണ് കൊല്ലത്തു നിന്നും കട്ടപ്പന സി.ഐ.വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കൊല്ലം മുളങ്കാടകത്തെ ആഡംബര വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കുന്നതിനുള്ള സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. ഇടുക്കിയിൽ നടന്ന കള്ളനോട്ട് വേട്ടയെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് കൊല്ലത്ത് നിന്നും കള്ളനോട്ടുകൾ പിടികൂടിയത്.

ഇടുക്കിയിൽ പോലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയിരുന്നു. മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും സീരിയൽ നടി അടക്കം രണ്ടു പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊല്ലത്താണ് കള്ളനോട്ട് അച്ചടിച്ചതെന്ന വിവരം പോലീസിന് ലഭിച്ചത്. തുടർന്നാണ് ഇടുക്കിയിൽ നിന്നുള്ള അന്വേഷണസംഘം കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയത്. ആഡംബര വീട്ടിലെ മുകൾ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങൾ പിന്നിട്ട് 57 ലക്ഷം രൂപയുടെ നോട്ടുകൾ പോലീസ് കണ്ടെടുത്തു. 500ന്റെയും 200 ൻറെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകൾ അച്ചടിച്ചിരുന്ന പ്രിന്റർ അടക്കമുള്ള പിടിച്ചെടുത്തു.

ചൊവാഴ്ച പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകൾ നീണ്ടു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിൽ താമസിച്ചിരുന്ന മധ്യവയസ്കയേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘത്തിൽ കൂടുതൽപ്പേർ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം.

കള്ളനോട്ടടി ; സീരിയൽ നടി സൂര്യ അമ്മയ്ക്കും അനുജത്തിക്കുമൊപ്പം അറസ്റ്റില്‍

Story by
Read More >>