ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ചിന് വിട്ടു

Published On: 29 Jun 2018 4:45 AM GMT
ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവല്ല: ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ലൈംഗികാരോപണത്തില്‍ പരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പോലീസ് പാലിച്ചില്ലെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേസുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നാണ് അന്വേഷണം നടത്താന്‍ തടസമായി പോലീസ് പറഞ്ഞിരുന്നത്. അതേസമയം, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന് പുറമെ, കേസില്‍ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു.
ഇതിന്റെയും കൂടി പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

Top Stories
Share it
Top