ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: വൈദികരുടെ അറസ്റ്റ് വ്യാഴായ്ചവരെ തടഞ്ഞു

Published On: 17 July 2018 10:00 AM GMT
ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: വൈദികരുടെ അറസ്റ്റ് വ്യാഴായ്ചവരെ തടഞ്ഞു

ന്യൂഡൽഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വിലക്കി. കേസ് വ്യാഴാഴ്ച പരിഗണിക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ഫാ. സോണി വർഗീസ്, നാലാംപ്രതി ഫാ. ജെയ്സ് കെ.ജോർജ് എന്നിവരാണ് മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നത്.

മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുക്കുന്നത്. കുമ്പസാരവിവരം മറയാക്കി ഭാര്യയെ അഞ്ചു വൈദികർ പല തവണ പീഡിപ്പിച്ചെന്നു മേയ് ആദ്യ വാരമാണു പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആരോപണമുന്നയിച്ചത്. സഭയ്ക്കും ഭർത്താവ് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസിൽ പരാതി നൽകിയിരുന്നില്ല.

അഞ്ച് വൈദികർക്കെതിരെയാണു വീട്ടമ്മയുടെ ഭർത്താവ് പീഡനക്കുറ്റം ആരോപിച്ചത്. എന്നാൽ, ഫാ.ജെയ്‌സ് കെ.ജോർജ്, ഫാ. സോണി വർഗീസ്, ഫാ. ജോൺസൺ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവർക്കെതിരെ മാത്രമാണു യുവതി മൊഴി നൽകിയത്. ഈമാസം രണ്ടാംതീയതി റജിസ്റ്റർ ചെയ്ത കേസിൽ അടുത്ത കോടതി നടപടികളിലേക്ക് നീങ്ങുംമുൻപ് വൈദികരെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Top Stories
Share it
Top