വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണം; പരാതി സ്ഥിരീകരിച്ച് സഭ

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായുള്ള ലൈംഗിക ആരോപണത്തില്‍ പരാതി സ്ഥിരീകരിച്ച് സഭാ നേതൃത്വം. അഞ്ച് വൈദികര്‍ യുവതിയെ...

വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണം; പരാതി സ്ഥിരീകരിച്ച് സഭ

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായുള്ള ലൈംഗിക ആരോപണത്തില്‍ പരാതി സ്ഥിരീകരിച്ച് സഭാ നേതൃത്വം. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവ് സഭാനേതൃത്വത്തിന് നൽകിയ പരാതിയിൽ പറയുന്നു. സഭാ ഈ വിഷയത്തിൽ നടപടി എടുക്കാത്തത് വിവാദമായിരുന്നു. അതിനിടെയാണ് പാരാതി ലഭിച്ചതായി സഭാ നേതൃത്വം വാര്‍ത്താക്കുറിപ്പിറക്കിയത്.

വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭാദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം താത്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു. ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപാരാധികളെ ശിക്ഷിക്കില്ലെന്നും സഭ നേതൃത്വം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിടയാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വിശ്വാസികള്‍ക്കിടല്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് പരാതി സ്ഥിരീകരിച്ചതായി ഇന്ന് സഭാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

Read More >>