വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; അറസ്റ്റ് ഉടൻ 

Published On: 3 July 2018 4:00 AM GMT
വൈദികർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; അറസ്റ്റ് ഉടൻ 

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ ലൈം​ഗിക ചൂഷണ പരാതിയിൽ നാല് വൈ​ദികർക്കതിരെ ക്രെെംബ്രാഞ്ച് കേസെടുത്തു. തിരുവല്ല സ്വദേശിയായ യുവാവാണ് വൈദികർ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനൽകിയത്.

നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടിൽ ഫാ. എബ്രഹാം വർഗീസ്, കറുകച്ചാൽ കരുണഗിരി എം.ജി.ഡി ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്പമൺ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ. ജോൺസൺ വി. മാത്യു, ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോർജ് എന്നിവർക്കെതിരേയാണ് ക്രെെംബ്രാഞ്ച് കേസെടുത്തത്.

നാലുപേർക്കെതിരേയും ബലാത്സംഗം, ഭീഷണപ്പെടുത്തി ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഫാ. ജോബ് മാത്യുവാണ് ഒന്നാം പ്രതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നാല് പേരെയും പ്രതികളാക്കിയത്. കേസിൽ വൈദികരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും.

Top Stories
Share it
Top