ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു 

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍...

ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു 

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന്‌ സഭ സസ്‌പെന്റ് ചെയ്തു. തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ്‌ വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്‌പെന്റ് ചെയ്തത്.

സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആരോപണം ശരിയെന്ന് കണ്ടാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സഭാ വൃത്തങ്ങള്‍ പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവിന്റെ ഓഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. സഭയിലെ എട്ട് വൈദികരോളം തന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് അതില്‍ പറയുന്നത്. ഇതിന് തന്റെ കൈവശം വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്. ഇതെതുടർന്നാണ് സംഭവം വിവാദമായത്.

Story by
Read More >>