വടകരയില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘര്‍ഷം; 12 പേര്‍ക്ക് പരിക്ക്

Published On: 17 July 2018 10:30 AM GMT
വടകരയില്‍ എസ്.എഫ്.ഐ - എ.ബി.വി.പി സംഘര്‍ഷം; 12 പേര്‍ക്ക് പരിക്ക്

കോഴിക്കോട് : വടകരയില്‍ എസ്.എഫ്.ഐ - എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. വടകര ഏരിയ സെക്രട്ടറി ടി.കെ. നിഖില്‍ ഉള്‍പ്പടെ അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ആറ് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കും ആര്‍.എസ്.എസ് ജില്ലാ പ്രചാരക് സുജിത്തിനും പരിക്കേറ്റു.

ഗുരുതരമായി പരിക്കേറ്റ രണ്ട് എബിവിപി പ്രവര്‍ത്തകരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വടകരയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.വടകര കോ-ഓപ്പറേറ്റീവ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരു വിഭാഗം പ്രവര്‍ത്തകരും ജില്ലാ ഗവ. ആശുപത്രി പരിസരത്ത് ഏറ്റുമുട്ടുകയായിരുന്നു.

Top Stories
Share it
Top