മഹാരാജാസിലെ കൊലപാതകം: എസ് എഫ് ഐ ഇന്ന് പഠിപ്പ് മുടക്കും

Published On: 2018-07-02T07:45:00+05:30
മഹാരാജാസിലെ കൊലപാതകം: എസ് എഫ് ഐ ഇന്ന് പഠിപ്പ് മുടക്കും

വെബ്ഡസ്‌ക്: മഹാരാജാസ് കോളേജില്‍ പ്രവര്‍ത്തകനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപക പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പു മുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവാണ് കുത്തേറ്റ് മരിച്ചത്. മറ്റൊരു പ്രവര്‍ത്തകന് കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സിഐ അനന്ത ലാലിനാണ് കേസിന്റെ അന്വേഷണ ചുമതല. കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന് സിഐ അറിയിച്ചു. കൊലപാതകത്തിന് പിന്നില്‍ പുറത്ത് നിന്നുള്ള ക്രിമിനല്‍ സംഘമുണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആരോപിച്ചു. കൊലപാതകം ആസൂത്രിതമാണ്. പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമാണ് കൃത്യം നടത്തിയതെന്നും മോഹനന്‍ പറഞ്ഞു.

Top Stories
Share it
Top