യുജിസി പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ എസ്.എഫ്.ഐ ജില്ലാകമ്മിറ്റി മാര്‍ച്ച് 

കോഴിക്കോട്: യൂണിവേഴ്സിറ്റി ​ഗ്രാൻഡ് കമ്മീഷൻ (യുജിസി) പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട്...

യുജിസി പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ എസ്.എഫ്.ഐ ജില്ലാകമ്മിറ്റി മാര്‍ച്ച് 

കോഴിക്കോട്: യൂണിവേഴ്സിറ്റി ​ഗ്രാൻഡ് കമ്മീഷൻ (യുജിസി) പിരിച്ചുവിടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാകമ്മിറ്റി ഇന്‍കംടാക്‌സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. യുജിസിയെ അട്ടിമറിക്കുന്നത് വിദ്യാഭ്യാസ മേഖലയെ കാവിവല്‍കരിക്കാനും കച്ചവടവത്കരിക്കാനുമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ക്രിസ്ത്യന്‍ കോളജ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി പി. നിഖില്‍ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അതുല്‍, സംസ്ഥാന കമ്മിറ്റി അംഗം സിനാന്‍ ഉമ്മര്‍, ബാലസംഘം സംസ്ഥാന സെക്രട്ടറി വിപിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. സിദ്ധാര്‍ത്ഥ്, അനുജിത്, ഒ.അരുണ്‍, ബിന്‍ഷി ദാസ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Story by
Read More >>