മാനന്തവാടി സ്‌കൂളില്‍ വിദ്യാര്‍ഥിയെ തലക്കുത്തി നിര്‍ത്തിയ സംഭവം; എസ്എഫ്‌ഐ പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയെടുത്ത് അധികൃതര്‍

കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അധ്യാപകനും പ്രന്‍സിപ്പിലിനുമെതിരെ മാനന്തവാടി പൊലീസ് കേസെടുത്തിട്ടുണ്ട്.

മാനന്തവാടി സ്‌കൂളില്‍ വിദ്യാര്‍ഥിയെ തലക്കുത്തി നിര്‍ത്തിയ സംഭവം; എസ്എഫ്‌ഐ  പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയെടുത്ത് അധികൃതര്‍

മാനന്തവാടി: അമൃത വിദ്യാലയത്തിലെ വരാന്തയിലൂടെ ഓടിക്കളിച്ചതിന് വിദ്യാര്‍ഥിയെ തലക്കുത്തി നിര്‍ത്തിയ സംഭവത്തില്‍ എസ്എഫ്‌ഐ പ്രതിഷേധമാര്‍ച്ചിനെത്തുടര്‍ന്ന് അധ്യാപകനെതിരെ നടപടിയെടുത്ത് അധികൃതര്‍. അധ്യാപകനായ സീതാറാമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മേലില്‍ ഇത്തരം പരാതികള്‍ക്ക് ഇടവരുത്തില്ലെന്നും സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഭാഗ്യലത എസ്എഫ്‌ഐ നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി.

ഡിസംബര്‍ 19 നായിരുന്നു സംഭവം. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് അധ്യാപകനും പ്രന്‍സിപ്പിലിനുമെതിരെ മാനന്തവാടി പൊലീസ് കേസെടുത്തിട്ടുണ്ട്.നാലാം ക്‌ളാസ് വിദ്യാര്‍ഥിയാണ് അധ്യാപകന്റെ ക്രൂരതയ്ക്ക് ഇരയായത്.

ശിക്ഷയ്ക്കല്ല തലകുത്തി നിര്‍ത്തിയതെന്നും വ്യായാമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നും അധ്യാപകന്റെ സഹായത്തോടെയാണ് ഇങ്ങനെ ചെയ്യിപ്പിച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്താമാക്കിയിരുന്നു. അതേസമയം, പരാതിയുമായി കുട്ടിയുടെ പിതാവ് മാനന്തവാടി കോടതിയെ സമീപ്പിച്ചിട്ടുണ്ട്. എസ്എഫ്‌ഐ ജില്ലാ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം എല്‍ദോസ് മത്തായി പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.


^എസ്എഫ്ഐ നടത്തിയ പ്രതിഷേധമാര്ച്ചിൽ നിന്നുമുള്ള ദൃശ്യം


Read More >>