ദേശീയ സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞത്; വിവാദത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍

വെബ്‌ഡെസ്‌ക്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് വാര്‍ത്ത് നിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. തന്നെ...

ദേശീയ സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞത്; വിവാദത്തില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍

വെബ്‌ഡെസ്‌ക്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയെന്ന് വാര്‍ത്ത് നിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. തന്നെ പുറത്താക്കിയതല്ലെന്നും രാജിവച്ചകതാണെന്നും എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പണം വാങ്ങിയതിന്റെ പേരില്‍ ഷാഫി പറമ്പിലിനെ പുറത്താക്കി എന്നുള്ള വാര്‍ത്തോടായായിരുന്നു എം.എല്‍.എയുടെ പ്രതികരണം. സ്ഥാനം ഒഴിഞ്ഞിട്ട് രണ്ടാഴ്ചയായെന്നും വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ചാനലിനെതിരെ കേസെടുക്കുമെന്നും ഷാഫി പറമ്പില്‍ അറിയിച്ചു.

രാജി വെയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിനയച്ച ഇ- മെയില്‍ സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഷാഫി പറമ്പിലിനെതിരായ വാര്‍ത്തയോട് പ്രതികരിക്കുന്ന കേന്ദ്ര നേതാക്കളുടെ ട്വീറ്റും ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

Read More >>