ന്യൂമാഹി ഷമേജ് വധം: മുന്ന് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി

കണ്ണൂര്‍: ന്യൂ മാഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മുഹമ്മദ് ഫൈസല്‍,...

ന്യൂമാഹി ഷമേജ് വധം: മുന്ന് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി

കണ്ണൂര്‍: ന്യൂ മാഹിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. മുഹമ്മദ് ഫൈസല്‍, പി.സജീഷ്, കെ.രഹിന്‍ എന്നിവരെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്യതത്. മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് മൂവരും അറസ്റ്റിലായത്.

സംഭവത്തില്‍ നേരത്തെ മുന്ന് പേരെ അറസ്റ്റ് ചെയ്യ്തിരുന്നു. ഇതോടെ ആറ് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. എട്ട് അംഗ സംഘമാണ് കൊലപാതകത്തിനു പിന്നില്‍ എന്നാണ് പൊലീസ് നിഗമനം. മെയ് 19 വടകരയിലെ ലോഡ്ജില്‍ നിന്നുമാണ് സി.പി.എം പ്രവര്‍ത്തകരായ ഷാജി, ഷിബിന്‍, ലാബിന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യ്തത്.

മെയ് ഏഴിനാണ് ബി.ജെ.പി പ്രവര്‍ത്തകനായ പറമ്പത്ത് ഷമേജ് (36) കൊല്ലപ്പെട്ടത്. സി.പി.എം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബു മാഹി പള്ളുരില്‍ രാത്രി ഒമ്പത് മണിയോടെ കൊല്ലപ്പെട്ടതിനു മണിക്കൂറുകള്‍ക്കകമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഷമേജ് കൊല്ലപ്പെട്ടത്. ബാബുവിന്റെ കൊലപാതകത്തിന്റെ തിരിച്ചടിയാണ് ഷമേജിന്റെ കൊലപാതകം എന്നാണ് പോലീസ് വിലയിരുത്തല്‍. ബാബുവിന്റെ കൊലപാതകത്തില്‍ നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്.
.