ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ഇടുക്കി: രാജാക്കാട് ശാന്തമ്പാറ രാജാപ്പാറമെട്ടില്‍ കാട്ടാന ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. രാജാപ്പാറമെട്ട് ജംഗിള്‍ പാലസ്...

ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

ഇടുക്കി: രാജാക്കാട് ശാന്തമ്പാറ രാജാപ്പാറമെട്ടില്‍ കാട്ടാന ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. രാജാപ്പാറമെട്ട് ജംഗിള്‍ പാലസ് റിസോര്‍ട്ടിലെ ജീവനക്കാരന്‍ കുമാറാണ് (43) കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുമാര്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം തമിഴ്‌നാട്ടില്‍പോയി മടങ്ങി വരുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം.

പൂപ്പാറ- നെടുങ്കണ്ടം സംസ്ഥാനപാതിയില്‍ രാജാപ്പാറയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലായാണ് റിസോര്‍ട്ട്. രാജപ്പാറയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്തെ ഏലക്കാട്ടില്‍ മേയുകയായിരുന്ന പിടിയാനയുടെ മുമ്പില്‍ കുടുംബം അകപ്പെട്ടു. ഭാര്യയും മക്കളും ഒരു വഴിയും ഓടി അടുത്തുള്ള വീട്ടില്‍ കയറി രക്ഷപ്പെട്ടു. നേരെ തിരിഞ്ഞ് ഓടിയ കുമാറിന് പിന്നാലെയെത്തിയ ആന തുമ്പികൈയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം തലയില്‍ ചവിട്ടുകയായിരുന്നു. കുമാര്‍ തല്‍ക്ഷണം മരിച്ചു.

ഏലക്കാടുകളും പുല്‍മേടുകളുള്ള പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തതിനാല്‍ സംഭവം രാവിലെയാണ് പുറംലോകം അറിഞ്ഞത്. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തമിഴ്‌നാട് തേവാരത്ത് രണ്ട് പേരെ കൊന്ന കൊലയാളിയായ പിടിയാനയാണിതെന്ന് സംശയുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മതികെട്ടാന്‍ചോല വഴിയുള്ള ഇടനാഴിയിലൂടെ ആന വന്നതാകുമെന്ന് കരുതുന്നു. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കിയില്‍ ഒരു മാസത്തിനിടെ മൂന്നു പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് .

Read More >>