തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതം; അധികാരമുപയോഗിച്ച് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനും ബിജെപി ശ്രമമെന്ന് ചെന്നിത്തല

Published On: 2018-05-14T17:00:00+05:30
തരൂരിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയത് രാഷ്ട്രീയ പ്രേരിതം; അധികാരമുപയോഗിച്ച് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനും ബിജെപി ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സുനന്ദാ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ ദില്ലി പൊലീസിന്റെ നടപടി തികച്ചും രാഷ്ടീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരമുപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താനും അപമാനിക്കാനുള്ളമുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. നിരവധി തവണ ഇക്കാര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി അദ്ദേഹത്തെ അപമാനിച്ചതിന് പിറകേയാണ് ഇപ്പോള്‍ പ്രേരണാകുറ്റം ചുമത്തിയത്. ഇത് ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തരൂരിനെതിരെ ഡല്‍ഹി പൊലീസ് പട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. തരൂരിന്‍റെയും സുനന്ദയുടെയും കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കുറ്റപത്രം പറയുന്നു.

306, 498 എ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ. മെയ് 24ന് കോടതി കുറ്റപത്രം പരിഗണിക്കും. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ ഡല്‍ഹിയിലെ ലീല ഹോട്ടലിലെ 345ആം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Top Stories
Share it
Top