കപ്പൽ ഇടിച്ച സംഭവം: അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം 

Published On: 7 Aug 2018 7:30 AM GMT
കപ്പൽ ഇടിച്ച സംഭവം: അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം 

തിരുവനന്തപുരം: കൊച്ചി ചേറ്റുവ പുറംകടലിൽ കപ്പൽ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ എറണാകുളം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പൽ കണ്ടെത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനായി നേവി, കോസ്റ്റ് ഗാർഡ് എന്നിവയുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബോട്ടിൽ ഇടിച്ച കപ്പൽ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും പറഞ്ഞു. മുംബയ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന് വിവരങ്ങൾ കൈമാറിയതായും മന്ത്രി പറഞ്ഞു. ഇന്ന് പുലർച്ചെയാണ് ബോട്ടിൽ കപ്പലിടിച്ച് മൂന്ന് പേർ മരിച്ചത്. എട്ട് പേരെ കാണാതായിട്ടുണ്ട്

Top Stories
Share it
Top