എഴുത്തുകാരനും നിരൂപകനുമായ ശിവരാമൻ ചെറിയനാട് നിര്യാതനായി

ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്നു

എഴുത്തുകാരനും നിരൂപകനുമായ ശിവരാമൻ ചെറിയനാട് നിര്യാതനായി

മാവേലിക്കര: എഴുത്തുകാരനും നിരൂപകനുമായിരുന്ന ശിവരാമന്‍ ചെറിയനാട് (79) നിര്യാതനായി. ദേശീയ അധ്യാപക അവാർഡ് ജേതാവായിരുന്നു.ചെട്ടികുളങ്ങര കൈതവടക്ക് മണ്ണിലേത്ത്‌ വീട്ടിലായിരുന്നു താമസം. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍ നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. തമിഴ്നാട്ടിലും മലബാർ മേഖലയിലും അധ്യാപകനായിരുന്നു.മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിരമിച്ചത്.ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11ന് ചെട്ടികുളങ്ങര കൈത വടക്ക് മൂക്കന്റയ്യത്ത് വീട്ടുവളപ്പിൽ.

1941 ഡിസംബർ 13ന്‌ ചെങ്ങന്നൂരിലാണ് ജനിച്ചത്. 1988 ൽ ചെറുകഥയ്‌ക്ക്‌ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. 2009 ലെ എ പി കളയ്ക്കാട് പുരസ്കാരം ലഭിച്ചു. പാറപ്പുറത്തിന്റെ കൃതികളെക്കുറിച്ചുള്ള പഠനത്തിന്‌ കേരള സാഹിത്യ അക്കാദമിയിൽ നിന്ന്‌ 1990--91ൽ സ്‌കോളർഷിപ്പ്‌ ലഭിക്കുകയുണ്ടായി. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈ. പ്രസിഡന്റ് കേരളപാണിനി എ. ആർ. രാജരാജവർമ്മ സ്‌മാരക ഭരണസമിതി വൈസ്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവിൽ കേരള സാഹിത്യ അക്കാദമിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും എക്സി.അംഗമാണ്.പുതിയ പാഠങ്ങള്‍, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടന്‍, വിയത്‌നാം കഥകള്‍, കാറ്റിന്റെ നിറം, കള്ളന്‍ വാസൂള്ളയുടെ ഷഷ്ടിപൂര്‍ത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തന്‍, ദൈവത്തിന്റെ കാള, തെരഞ്ഞെടുത്ത കഥകള്‍ (കഥാസമാഹാരങ്ങള്‍); അദ്ദേഹം, കോട, തോല് (നോവലുകള്‍); ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്); ചെപ്പുകുടത്തിലെ ചെങ്കടല്‍, കൂട്, വീട്, സുന്ദരപുരി, തേന്‍വരിക്ക, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലന്‍, അമ്മയുടെ കണ്ണുനീര്‍.