ദുരുദ്ദേശപരമായ ഹരജി; ശോഭാ സുരേന്ദ്രന്‍ പിഴയടച്ച് തടിതപ്പി

ദുരുദ്ദേശപരമായ ഹർജിയായിരുന്നു ഇതെന്നും ശോഭാസുരേന്ദ്രൻേറത് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു.

ദുരുദ്ദേശപരമായ ഹരജി; ശോഭാ സുരേന്ദ്രന്‍ പിഴയടച്ച് തടിതപ്പി

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് ഹർജി നൽകിയ ബിജെപി ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രൻ ഹെെക്കോടതി ഉത്തരവിനെ തുടർന്ന് പിഴയടച്ചു. ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയിലാണ് ശോഭാ സുരേന്ദ്രന്‍ പിഴയടച്ചത്. ദുരുദ്ദേശപരമായ ഹർജിയായിരുന്നു ഇതെന്നും ശോഭാസുരേന്ദ്രൻേറത് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമാണെന്നും കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു.


ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ ഹരജി നല്‍കിയത്. കോടതിയില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും താന്‍ പിഴയടക്കില്ലെന്നും, സുപ്രീംകോടതിയില്‍ പോകുമെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാൽ പിഴയായ 25000 രൂപ അടച്ച് സംഭവം അവസാനിപ്പിക്കുകയാണുണ്ടായത്.

Read More >>