2019 ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരമാണ് കർണാടക വിജയമെന്ന് ശോഭാ സുരേന്ദ്രൻ

Published On: 2018-05-15 10:45:00.0
2019 ലെ ബിജെപിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരമാണ് കർണാടക വിജയമെന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: 2019ലെ ബി ജെ പിയുടെ പട്ടാഭിഷേകത്തിനായുള്ള വിളംബരം കൂടിയാണ് ഈ സൂര്യശോഭയാർന്ന വിജയമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കോൺഗ്രസിന്റെ ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന് ജനങ്ങൾ നൽകിയ ഏറ്റവും ശക്തമായ മറുപടി എന്ന നിലയിൽ ആവും ഒരുപക്ഷേയീ 2018 കർണാടക തിരഞ്ഞെടുപ്പ് ഫലം ചരിത്രപുസ്‌തകങ്ങളിൽ എഴുതപ്പെടുക. ലിംഗായത്ത് മേഖലകളിൽ ഒന്നും തന്നെ കോൺഗ്രസ് നിലം തൊടാതെ ഇരുന്നത് ഭിന്നിപ്പിച്ചു ഭരിക്കൽ എന്ന ബ്രിട്ടീഷ് തന്ത്രത്തെ പുണരുന്ന എല്ലാ കുതന്ത്രജ്ഞർക്കും ഉള്ള താക്കീത് കൂടി ആണെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഭരണവിരുദ്ധ വികാരം തിരിച്ചറിയാതെ പോയി എന്നതിനേക്കാൾ ബി ജെ പിയിൽ ജനങ്ങൾക്ക് വന്ന പൂർണ്ണ വിശ്വാസത്തെ കാണാതെ പോയി എന്നുള്ളത് തന്നെ ആണ് കോൺഗ്രസ്ന്റെ വൻ തകർച്ചക്ക് കാരണം. സ്വയം സൃഷ്ടിച്ച കുറെ നുണകഥകൾ തന്നെ ആണ് നിങ്ങളുടെ കണ്ണു കെട്ടിയത്. ഊതി വീർപ്പിച്ച കള്ളകഥകൾക്കൊന്നും അധികം ആയുസ്സില്ലെന്നത് വീണ്ടും തെളിയുന്നുവെന്നും ശോഭ പറഞ്ഞു.

Top Stories
Share it
Top