ശ്യാമപ്രസാദ് വധം; പേരാവൂർ സി.ഐ.ഓഫീസിലേക്ക് ബി.ജെ.പി.മാർച്ച് 

കണ്ണൂർ: എ.ബി.വി.പി.പ്രവർത്തകൻ കണ്ണവം ആലയാട്ടെ ശ്യാമപ്രസാദ് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.മട്ടന്നൂർ മണ്ഡലം...

ശ്യാമപ്രസാദ് വധം; പേരാവൂർ സി.ഐ.ഓഫീസിലേക്ക് ബി.ജെ.പി.മാർച്ച് 

കണ്ണൂർ: എ.ബി.വി.പി.പ്രവർത്തകൻ കണ്ണവം ആലയാട്ടെ ശ്യാമപ്രസാദ് വധക്കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ സി.ഐ.ഓഫീസിലേക്ക് മാർച്ച് നടത്തി. രാവിലെ 11ന് പേരാവൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ബഹുജന മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.സംഘ പരിവാർ സംഘടനകളിലെ ഉന്നത നേതാക്കളും പ്രവർത്തകരും മാർച്ചിൽ അണിചേർന്നു.

മാർച്ച് പേരാവൂർ പോലീസ് സ്‌റ്റേഷനു മുന്നിൽ സിഐ കെ.വി പ്രമോദിന്റെ നേതൃത്വത്തിൽ തടഞ്ഞു. ശ്യാമ പ്രസാദിന്റെ അമ്മയടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തു.വാഹനങ്ങൾ തടഞ്ഞിട്ടായിരുന്നു പ്രതിഷേധം. കേസിലെ ഉന്നതതല ഗൂഢാലോചന അന്വേഷിക്കുക, കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

2018 ജനുവരി 19-നാണ് കോളയാട് കൊമ്മേരി ആടുവളർത്തു കേന്ദ്രത്തിന് സമീപം ശ്യാമപ്രസാദ് വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ആറ് എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. മൊത്തം എട്ട് പ്രതികളാണ് കേസിലുള്ളത്. പുറമെ, ഗൂഢാലോചനയിൽ പങ്കെടുത്തവരും പ്രതികളാവുമെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. പേരാവൂർ സി.ഐ.ആയിരുന്ന എ.കുട്ടികൃഷ്നാണ് കേസന്വേഷിച്ചത്. കൃത്യം നടന്ന് മണിക്കുറുകൾക്കകം നാലു പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ്, ഒളിവിൽ പോയ പ്രതികളിൽ രണ്ടു പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും കേസന്വേഷണത്തിൽ നിർണ്ണായകമായി.

Read More >>