സിഗ്നല്‍ തകരാര്‍: തീവണ്ടികള്‍ വൈകിയോടുന്നു

തിരുവനന്തപുരം: സിഗ്നല്‍ തകരാര്‍ മൂലം തീവണ്ടികള്‍ വൈകിയോടുന്നു. തിരുവനന്തപുരം സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനിലാണ് സിഗ്‌നല്‍ തകരാറ് സംഭവിച്ചത്. വര്‍ക്...

സിഗ്നല്‍ തകരാര്‍: തീവണ്ടികള്‍ വൈകിയോടുന്നു

തിരുവനന്തപുരം: സിഗ്നല്‍ തകരാര്‍ മൂലം തീവണ്ടികള്‍ വൈകിയോടുന്നു. തിരുവനന്തപുരം സെന്‍ട്രന്‍ റെയില്‍വേ സ്റ്റേഷനിലാണ് സിഗ്‌നല്‍ തകരാറ് സംഭവിച്ചത്. വര്‍ക് ഷോപ്പില്‍ നിന്ന് എന്‍ജിന്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങിയാണ് സിഗ്‌നല്‍ തകരാറിലാവാന്‍ കാരണമായത്.

എന്‍ജിന്‍ പാളത്തില്‍ കുടുങ്ങിയതോടെ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം താറുമാറാവുകയായിരുന്നു. രാവിലെ 9.45 ഓടെയാണ് സംഭവം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍
തീവണ്ടികള്‍ പിടിച്ചിടുകയായിരുന്നു.

തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാന്‍ മാനുവല്‍ സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമം നടത്തുന്നുണ്ട്. ഇന്റര്‍സിറ്റി എക്സ്പ്രസ്, കന്യാകുമാരി എക്
സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, ബോംബെ എക്സ്പ്രസ്, ജയന്തി ജനത, വാഞ്ചിനാട് എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്.

Story by
Read More >>