ദാസ്യവേലയിൽ കൂടുതൽ നടപടി; ക്യാമ്പ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടങ്ങി

Published On: 2018-06-17T10:00:00+05:30
ദാസ്യവേലയിൽ കൂടുതൽ നടപടി; ക്യാമ്പ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ദാസ്യവേലയില്‍ കൂടുതല്‍ നടപടിക്കൊരുങ്ങി പൊലിസ് നേതൃത്തം. ഇതിന്റെ ഭാഗമായി ക്യാമ്പ് ഫോളോവേഴ്‌സിന്റെ കണക്കു സമര്‍പ്പിക്കാന്‍ എഡിജിപി അനന്ദകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി.

ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള പൊലീസുകാരുടെ കണക്കുകള്‍ ഇന്ന് ഉച്ചയ്ക്ക് മുന്നെ നല്‍കുവാനാണ് ജില്ലാ പൊലിസ് മേധാവികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

വിവാദത്തിലുൾപ്പെട്ടതിനെ തുടർന്ന് എ.ഡി.ജി.പി സുദേഷ്​ കുമാറിനെ തൽസ്ഥാനത്ത്​ നിന്ന്​ മാറ്റിയിരുന്നു. ബറ്റാലിയൻ മേധാവി സ്ഥാനത്ത്​ നിന്നാണ്​ അദ്ദേഹത്തെ മാറ്റിയത്. ഇതിനു പിന്നാലെ എഡിജിപി നിഥിൻ അഗർവാളിന്റെ പട്ടിയെ കുളിപ്പിക്കാനും പരിചരിക്കാനും ഡോഗ് സ്ക്വഡിലെ പൊലീസുകാരെ ഉപയോഗിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നത് കൂടുതൽ വിവാദങ്ങൾക്ക് വഴിയൊരുക്കി.

Top Stories
Share it
Top