അധികാരികളെ  ഉണര്‍ത്താന്‍ കോഴിക്കോട് ഉറക്കസമരം 

Published On: 2018-06-27T16:15:00+05:30
അധികാരികളെ  ഉണര്‍ത്താന്‍ കോഴിക്കോട് ഉറക്കസമരം 

കോഴിക്കോട്: ജില്ലയിലെ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് കാരണം അമിത പ്രകൃതി ചൂഷണമാണെന്ന് കോഴിക്കോട് ജില്ലാ പരിസ്ഥിതി കൂട്ടായ്മ. പരിസ്ഥിതി വിഷയങ്ങളില്‍ നിസ്സംഗത പാലിച്ച് ഉറക്കം നടിക്കുന്ന ജില്ലാ ഭരണകൂടത്തെ ഉണര്‍ത്താന്‍ കലക്ട്രേറ്റിന് മുന്നില്‍ വെള്ളിയാഴ്ച്ച പ്രതീകാത്മക ഉറക്ക സമരം നടത്തുമെന്നും ഭാരവാഹികള്‍ പത്ര സമ്മേളത്തില്‍ അറിയിച്ചു.

പരിപാടിയില്‍ ഡോ. എം.ജി.എസ് നാരായണന്‍, ഡോ.എ. അച്യുതന്‍, പ്രൊഫ. കെ. ശ്രീധരന്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നെല്ലിക്കാപ്പൊയില്‍, കോടഞ്ചേരി, ഈങ്ങാപ്പുഴ, കൂരാച്ചുണ്ട്, കീഴരിയൂര്‍ തുടങ്ങിയ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തില്‍ പ്രാഫ. ശോഭീന്ദ്രന്‍, തായാട്ട് ബാലന്‍, ടി.വി രാജന്‍, എ.എസ് ജോസ്, കെ.പി.യു അലി, സുബീഷ് ഇല്ലത്ത് എന്നിവര്‍ പങ്കെടുത്തു.

Top Stories
Share it
Top