മഴക്കെടുതിക്ക് ശമനം; ദുരിതാശ്വാസ പാക്കേജില്‍ ഇന്ന് തീരുമാനം

Published On: 25 July 2018 3:00 AM GMT
മഴക്കെടുതിക്ക് ശമനം; ദുരിതാശ്വാസ പാക്കേജില്‍ ഇന്ന് തീരുമാനം

ആലപ്പുഴ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനമാകും. കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കൽ, ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നൽകൽ തുടങ്ങിയ ഉയര്‍ന്നിട്ടുള്ള ആവശ്യങ്ങള്‍ക്ക് ഇന്ന് തീരുമാനമാകും.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മഴക്കെടുതിയും വെള്ളപ്പൊക്കവും ഇന്ന് ലോക്സഭ ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ എം.പിമാരടക്കം വിഷയം ഉന്നയിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. കേരളത്തിലെ വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു.


അതേസമയം മഴയ്ക്ക് ശമനമായതോടെ കുട്ടനാട്ടിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ചങ്ങനാശേരി റോഡിലും വെള്ളം കുറഞ്ഞു. പള്ളാത്തുരുത്തി പാടശേഖരങ്ങളില്‍ നിന്ന് വെള്ളം പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിക്കുന്നുണ്ട്. മന്ത്രി ജി.സുധാകരനും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഇന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ വൈക്കം മേഖലയിൽ മാത്രമാണ് വെള്ളക്കെട്ട് ബാക്കിയുള്ളത്.

Top Stories
Share it
Top