സംഘപരിവാര്‍ ഗോരക്ഷക ഗുണ്ടാ ആക്രമണം; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

Published On: 30 Jun 2018 5:00 AM GMT
സംഘപരിവാര്‍ ഗോരക്ഷക ഗുണ്ടാ ആക്രമണം; ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

കൊട്ടാരക്കര: ഉത്തരേന്ത്യാ മാതൃകയില്‍ കൊട്ടാരക്കരയില്‍ ഇറച്ചി വ്യാപാരികളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലം റൂറല്‍ പൊലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പി.കെ. ഹനീഫ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യന്‍ മാതൃകയില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ അക്രമണം ഉണ്ടായത്. ഇറച്ചി വ്യാപാരിയായ മുസ്ലീം സ്ട്രീറ്റ് മുസലിയാര്‍ മന്‍സിലില്‍ ജലാലുദീന്‍, ഡ്രൈവര്‍ നെടുമ്പന
സ്വദേശി സാബു, ജലാലുദീന്റെ ബന്ധുവായ ജലീല്‍ എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. പരിക്കേറ്റ മൂന്നു പേരും കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.


ഗോസംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന ആക്രമണം അനീതിയ്ക്കെതിരെ ഉള്ള പ്രതികരണമെന്ന് പൊലീസ്; പ്രതികള്‍ ആര്‍.എസ്.എസ് ആണോയെന്ന ചോദ്യത്തിന് പരിഹാസം

സംഭവത്തില്‍ പുത്തൂര്‍ സതീഷ് നിലയത്തില്‍ വിഷ്ണു, ആനന്ദ ഭവനത്തില്‍ ഗോകുല്‍ ജി പിള്ള എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച പകല്‍ 11.30നായിരുന്നു സംഭവം അരങ്ങേറിയത്. കമ്പിവടിയും, മാരകായുധങ്ങളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top Stories
Share it
Top