വിലകുറഞ്ഞ പ്രശസ്തക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി വിമർശിച്ചു.

ഹെെക്കോടതിയുടെ രൂക്ഷ വിമർശനം; മാപ്പു പറഞ്ഞ് ശോഭാ സുരേന്ദ്രൻ

Published On: 2018-12-04T13:13:38+05:30
ഹെെക്കോടതിയുടെ രൂക്ഷ വിമർശനം; മാപ്പു പറഞ്ഞ് ശോഭാ സുരേന്ദ്രൻ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹെെക്കോടതിയുടെ രൂക്ഷ വിമർശനം. ശബരിമല വിഷയത്തിലെ പൊലീസ് നടപടിക്കെതിരെ ശോഭ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ കോടതി 25000 രൂപ പിഴയും ഈടാക്കി. വിലകുറഞ്ഞ പ്രശസ്തക്കായി കോടതിയെ ഉപയോഗിക്കരുത്. വികൃതമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരി ഉന്നിയിച്ചതെന്നും കോടതി വിമർശിച്ചു.

നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ ഭാ​ഗത്ത് നിന്നും വിമർശനം കടുത്തതോടെ ശോഭ സുരേന്ദ്രന്‍ മാപ്പ് പറഞ്ഞു. സെപ്റ്റംബര്‍ 29 മുതല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത അയ്യപ്പ ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കുന്നതിന് നടപടി വേണം. പൊലീസുകാരുടെ വീഴ്ച്ചയെക്കതിരെ നടപടി വേണമെന്നും ശോഭാ സുരേന്ദ്രന്‍ സമർപ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.


Top Stories
Share it
Top