സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ ആശ്വാസമായി ഹൈക്കോടതി വിധി. ലൈംഗികാരോപണങ്ങള്‍...

സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ ആശ്വാസമായി ഹൈക്കോടതി വിധി. ലൈംഗികാരോപണങ്ങള്‍ കമ്മീഷന്റെ പരിഗണനയില്‍ വരില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

എന്നാല്‍, പ്രതികൂല പരാമര്‍ശങ്ങള്‍ നീക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഹര്‍ജി കോടതി തള്ളി. അതേസമയം, സോളാര്‍ കമ്മീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാല്‍ റിപ്പോര്‍ട്ട് നിയമപരമാല്ലെന്നും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചു.

എന്നാല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് കമ്മീഷനെ നിയോഗിച്ചതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചു.