സോളാര്‍ കേസ്: സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ്- ഉമ്മന്‍ചാണ്ടി

കൊട്ടാരക്കര: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് ഉമ്മന്‍ ചാണ്ടി...

സോളാര്‍ കേസ്: സരിതയുടെ കത്ത് തിരുത്തിയത് ഗണേഷ്- ഉമ്മന്‍ചാണ്ടി

കൊട്ടാരക്കര: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് ഉമ്മന്‍ ചാണ്ടി കോടതിയില്‍ പറഞ്ഞു. സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയ സരിതയുടെ കത്തില്‍ മൂന്ന് പേജുകള്‍ പിന്നീട ഗണേഷ് കുമാര്‍ എഴുതി ചേര്‍ത്തതാണെന്നും തിരികെ മന്ത്രിയാക്കാതതിലുള്ള വിരോധമാണ് കാരണമെന്നും ഉമ്മന്‍ചാണ്ടി മൊഴി നല്‍കി. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിലാണ് ഉമ്മന്‍ ചാണ്ടി മൊഴി നല്‍കിയത്. 21 പേജുള്ള കത്ത് 24 പേജാക്കി മാറ്റിയത് ഗണേഷാണെന്നാണ് ഉമ്മന്ർ ചാണ്ടിയുടെ മൊഴി.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഗണേഷ് കുമാര്‍ ഒത്തുതീര്‍പ്പിന് ശേഷം മന്ത്രിയാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. പല കാരണങ്ങളെ തുടര്‍ന്ന് ഇത് സാധിച്ചില്ല ഇതിലുള്ള വിരോധമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിയാന്‍ കാരണം, ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ പറഞ്ഞു

മൊഴിയെ എതിര്‍ത്ത് സരിതാ നായര്‍ രംഗത്ത് വന്നു. കത്ത് സ്വയം എഴുതിയതാണെന്നും ആരും പിന്തുണച്ചില്ലെന്നും സരിത പറഞ്ഞു. കത്തിനെ ഉമ്മന്‍ ചാണ്ടി ഭയപ്പെടുന്നുവെന്നും തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സരിത പ്രതികരിച്ചു.

Story by
Next Story
Read More >>