മൂന്നു ജില്ലകളിലെ ചില വിദ്യാലയങ്ങൾക്ക് ബുധനാഴ്ചയും അവധി; എംജി സർവകലാശാല പരീക്ഷകൾ മാറ്റി

Published On: 24 July 2018 4:00 PM GMT
മൂന്നു ജില്ലകളിലെ ചില വിദ്യാലയങ്ങൾക്ക് ബുധനാഴ്ചയും അവധി; എംജി സർവകലാശാല പരീക്ഷകൾ മാറ്റി

കോഴിക്കോട്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന് ശമനമുണ്ടാകാത്ത സാഹചര്യത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കുമാണ് അവധി. എന്നാൽ പരുത്തുംപാറ ഗവ. എൽപിഎസ്, മൂലേടം അമൃത എച്ച്എസ് എന്നിവയ്ക്കു അവധി ബാധകമല്ല.

കനത്ത മഴ തുടരുന്നതിനാൽ ഇടുക്കി ജില്ലയിലെ ഇടുക്കി, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.

എം ജി സർവകലാശാലയുടെ ജൂലായ് 25,27 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമെസ്റ്റർ ബിഎഡ് പരീക്ഷകൾ യഥാക്രമം ആഗസ്ത് 1,3 തീയതികളിലേക്ക്‌ മാറ്റിയതായി സർവകലാശാല അറിയിച്ചു.

Top Stories
Share it
Top