ലിഗയുടേത് കൊലപാതകം; അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തി: സഹോദരി ഇലീസ്

Published On: 2018-04-23T12:30:00+05:30
ലിഗയുടേത് കൊലപാതകം; അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തി: സഹോദരി ഇലീസ്

തിരുവനന്തപുരം: കോവളത്തു നിന്നും കാണാതായ വിദേശ യുവതി ലിഗയെ കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ പോലീസ് വീഴ്ച വരുത്തിയതായും സഹോദരി ഇലീസ്. കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഇലീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സാഹചര്യതെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. ലിഗയെ കാണാതായി പത്തു ദിവസത്തിനു ശേഷമാണ് പോലീസ് കേസ് ഗൗരവത്തിലെടുത്തത്. ലിഗയുടെ കേസ് അന്വേഷിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും ഇലിയസ് പറഞ്ഞു. മാര്‍ച്ച് നാലിന് പോത്തന്‍കോട് നിന്നും കാണാതായ ലിഗയുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.

അതേസമയം മരണം കൊലപാതകമല്ലെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ശരീരത്തിലോ ആന്തരാവയവങ്ങളിലോ പരിക്കുകളില്ല. വിഷം ഉള്ളില്‍ ചെന്നതാകാം മരണ കാരണമെന്നു സംശയിക്കുന്നതായും പോലീസ് അറിയിച്ചിരുന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകളുടെ ശരീരത്തിലോ ആന്തരായവങ്ങളിലോ മുറിവുകള്‍ കണ്ടെത്തിയിട്ടില്ല. മൃതദേഹം ജീര്‍ണിച്ചതുകൊണ്ടാണ് തല വേര്‍പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞിരുന്നു. ഐജി മനോജ് അബ്രഹാമിന്റെ നേതൃത്വത്തില്‍ വിശദ അന്വേഷണം നടത്തുമെന്നു ഡിജിപി ലോക്‌നാഥ് അറിയിച്ചിരുന്നു.

Top Stories
Share it
Top