ഓണത്തിന് പ്രത്യേക തീവണ്ടികള്‍

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ -മംഗളൂരു റൂട്ടില്‍ പ്രേത്യക സര്‍വ്വീസുകള്‍ അനുവദിച്ചതായി ദക്ഷിണ റെയില്‍വെ. ഈ മാസം...

ഓണത്തിന് പ്രത്യേക തീവണ്ടികള്‍

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ -മംഗളൂരു റൂട്ടില്‍ പ്രേത്യക സര്‍വ്വീസുകള്‍ അനുവദിച്ചതായി ദക്ഷിണ റെയില്‍വെ. ഈ മാസം 22,23,24,26,27,28 തിയ്യതികളിലാണ് പ്രേത്യക സര്‍വ്വീസ് നടത്തുക. അതേസമയം എറണാംകുളം-ഇടപ്പിളളി ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തീവണ്ടി സമയങ്ങളില്‍ മാറ്റം വരുത്തിയതായും റെയില്‍വെ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഓണത്തിന് പ്രത്യേക തീവണ്ടികള്‍

23 ന് രാത്രി 10.30ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന സുവിധ ട്രെയിന്‍ 24 ന് രാവിലെ 10.55ന് എറണാംകുളത്ത് എത്തും.
23ന് ഉച്ചയ്ക്ക്‌ശേഷം 3.15ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.45ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിചേരും.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈ സെന്‍ട്രലിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ട്രെയിന്‍ 22ന് വൈകീട്ട് 7.10ന് പുറപ്പെടും. 23ന് രാവിലെ 11.45ന് ഈ തീവണ്ടി ചെന്നൈയിലെത്തും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് 24ന് ഉച്ചതിരിഞ്ഞ് 2.45ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ 4.50ന് തിരുവനന്തപുരത്ത് എത്തും.

ഈ മാസം 21,27 തിയ്യതികളില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.45ന് ചെന്നൈയില്‍ എത്തും.

22,28 തിയ്യതികളില്‍ ഉച്ചയ്ക്ക് 12.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ തീവണ്ടി പിറ്റേന്ന് രാവിലെ 7.40ന് ചെന്നൈയില്‍ എത്തും. 26ന് ഉച്ചകഴിഞ്ഞ് 4.15ന് നാഗര്‍കോവിലില്‍ നിന്ന് മംഗളൂരുവിലേക്ക് പുറപ്പെടുന്ന സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ കൊല്ലം, കോട്ടയം, എറണാംകുളം വഴി പിറ്റേന്ന് രാവിലെ ആറ് മണിയ്ക്ക് മംഗളൂരുവില്‍ എത്തും. 27ന് രാവിലെ 8.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്ന് രാത്രി 10.15ന് നാഗര്‍കോവിലില്‍ എത്തും.

വേളാങ്കണ്ണി സ്‌പെഷ്യല്‍ തീവണ്ടികള്‍

ആഗസ്റ്റ് 29നും സെപ്റ്റംബര്‍ അഞ്ചിനും തിരുവനന്തപുരത്ത് നിന്ന് ഉച്ച കഴിഞ്ഞ് 3.30ന് പുറപ്പെടുന്ന വേളാങ്കണ്ണി സ്‌പെഷ്യല്‍ ട്രെയില്‍ പിറ്റേന്ന് രാവിലെ 3.45ന് വേളാങ്കണ്ണിയില്‍ എത്തും. ആഗസ്റ്റ് 30നും സെപ്റ്റംബര്‍ ആറിനും വേളാങ്കണ്ണിയില്‍ നിന്ന് രാത്രി 10.10ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 12.15ന് തിരുവനന്തപുരത്ത് എത്തും.

28,31, സെപ്റ്റംബര്‍ 7 തീയതികളില്‍ എറണാംകുളം ജംങ്ഷനിന്‍ നിന്ന് രാത്രി 11ന് വേളാങ്കണ്ണിയിലേക്ക് പുറപ്പെടുന്ന സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് വേളാങ്കണ്ണിയില്‍ എത്തും. ഈ മാസം 29, സപ്തംബര്‍ 2, 5, 9,തീയതികളില്‍ രാത്രി 11.45ന് വേളാങ്കണിണിയില്‍ നിന്ന് എറണാംകുളത്തേയ്ക്ക് പുറപ്പെടുന്ന സ്‌പെഷ്യല് ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 1.40ന് എറണാംകുളത്ത് എത്തും.


അറ്റകുറ്റപ്പണി: തീവണ്ടി സമയങ്ങളില്‍ മാറ്റം

എറണാംകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305), കണ്ണൂര്‍-എറണാംകുളം ഇന്റര്‍സിറ്റി(16306), എറണാംകുളം-ഗുരുവായൂര്‍ പാസഞ്ചര്‍(56370), ഗുരുവായൂര്‍-എറണാംകുളം പാസഞ്ചര്‍(56375), ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍(56373), തൃശ്ശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍(56374), എറണാംകുളം-നിലമ്പൂര്‍ പാസഞ്ചര്‍ (56362), നിലമ്പൂര്‍-എറണാംകുളം പാസഞ്ചര്‍(56363) എന്നിവയാണ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത തീവണ്ടികള്‍.

ആഗസ്റ്റ് 10,11,13 തിയതികളില്‍ തിരുവനന്തപുരത്ത് നിന്ന് രാത്രി 10.30ന് പുറപ്പെടേണ്ട തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്സ് (16343) ഒരു മണിക്കൂര്‍ വൈകി 11.30നേ പുറപ്പെടുകയുളളൂ. തിരുവനന്തപുരത്തിനും എറണാംകുളത്തിനും ഇടയില്‍ രണ്ടര മണിക്കൂര്‍ വൈകിയേ തീവണ്ടി ഓടുകയുളളൂ. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) മൂന്ന് മണിക്കൂര്‍ പിടിച്ചിടും. ഓഗസ്റ്റ് പതിനൊന്നിന് പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദ്ദീന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ്(22653) ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ ഒന്നരയ്‌ക്കേ പുറപ്പെടുകയുളളൂ. ഓഗസ്റ്റ് പതിനാലിന് പുലര്‍ച്ചെ അഞ്ചേകാലിന് എറണാംകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാംകുളം-പൂനെ ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (22149) ആറേകാലിനാണ് പുറപ്പെടുക.

ഓഗസ്റ്റ് 11,12,14 തിയ്യതികളില്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ്സ് (16127) എറണാംകുളത്ത് നിന്നും രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെടും. തുടര്‍ന്നുളള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നാഗര്‍കോവില്‍-മഗലാപുരം ഏറനാട് എക്‌സ്പ്രസ് (16606) അങ്കമാലി, ഇരിങ്ങാലക്കുട സ്റ്റേഷനുകളിലും നിര്‍ത്തുമെന്നും റെയില്‍വെ അറിയിച്ചു