അത് ജസ്നയോ  ? 

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ ജെ​സ്ന​യെ ക​ണ്ടെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് പാ​ർ​ക്കി​ലെ മാ​നേ​ജ​ർ അ​ൻ​വ​ർ....

അത് ജസ്നയോ  ? 

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ ജെ​സ്ന​യെ ക​ണ്ടെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് പാ​ർ​ക്കി​ലെ മാ​നേ​ജ​ർ അ​ൻ​വ​ർ. പാ​ർ​ക്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. കു​ട്ടി​യെ ക​ണ്ട സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ത് ജെ​സ്ന അ​ല്ലെ​ന്ന് പ​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മേയ് മൂന്നിനു രാവിലെ മുതൽ വൈകിട്ടുവരെ കോട്ടക്കുന്ന് പാർക്കിലുണ്ടായിരുന്നവരില്‍ ഒരു പെണ്‍കുട്ടി ജെസ്നയാണെന്നാണു ചില ആളുകള്‍ സംശയം പ്രകടിപ്പിച്ചത്. മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. തുടർന്നു ഇത് പറഞ്ഞവരുടെ മൊഴിയെടുത്തു. ഒരു ഫോട്ടോയും ലഭിച്ചിട്ടുണ്ട്. പെൺകുട്ടി കരഞ്ഞപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം അന്വേഷിച്ചിരുന്നു.

യാ​ത്രാ ബാ​ഗു​ക​ളും ഇ​വ​രു​ടെ ക​യ്യി​ലു​ണ്ടാ​യി​രു​ന്നു. കു​ർ​ത്ത​യും ഷാ​ളും ജീ​ൻ​സു​മാ​യി​രു​ന്നു ജെ​സ്ന​യു​ടെ​യും കൂ​ട്ടു​കാ​രി​യു​ടെ​യും വേ​ഷ​മെ​ന്നു​മാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പാ​ർ​ക്കി​ലെ​ത്തി പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. അതേസമയം, ജെസ്നയെ കണ്ടെന്നു പറയുന്നവരെ കാണുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പത്തനംതിട്ടയിൽ നിന്നു പ്രത്യേക അന്വേഷണസംഘം മലപ്പുറത്തേക്കു തിരിച്ചു.

Story by
Read More >>