പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷനായേക്കുമെന്ന് സൂചന

Published On: 2018-07-30T09:30:00+05:30
പിഎസ് ശ്രീധരന്‍ പിള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷനായേക്കുമെന്ന് സൂചന

തിരുവനന്തപുരം കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുന്ന ബിജെപിയില്‍ പിഎസ് ശ്രീധരന്‍ പിള്ളയെ നിയമിച്ചേക്കുമെന്ന് സൂചന. നേരത്തെ അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി പദവി ഒഴിഞ്ഞതോടെ നേതൃത്വമില്ലാതെയായിരുന്നു സംസ്ഥാനത്തെ ബിജെപിക്ക്.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് മറ്റു പല പേരുകള്‍ ഉയര്‍ന്നുകേട്ടെങ്കിലും ശ്രീധരന്‍ പിള്ളയെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃനിരയില്‍നിന്ന് കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, പി.കെ.കൃഷ്ണദാസ് എന്നിവരുടെ പേരുകളൊക്കെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാംഘട്ടം രണ്ടിന് ആരംഭിക്കുന്നതിനാല്‍ അതിനുമുന്‍പ് തീരുമാനം വരുമെന്ന കണക്കുകൂട്ടലിലാണു സംസ്ഥാന നേതൃത്വം. അതേസമയം ശ്രീധരന്‍പിള്ള നിലവില്‍ ദല്‍ഹിയിലാണുള്ളത്. ഉപരാഷ്ട്രപതിയെ ഒരു ചടങ്ങിന് ക്ഷണിക്കാനാണെന്നാണ് വിശദീകരണം.

Top Stories
Share it
Top