പി എസ് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

Published On: 2018-07-30T18:00:00+05:30
പി എസ് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: പി എസ് ശ്രീധരന്‍പിള്ളയെ ബിജെപി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്‌. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്‌. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരൻ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണ് ആർഎസ്എസ് നിലപാട്. കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷൻ അമിത് ഷാ തള്ളി. ഇതോടെയാണു ശ്രീധരൻ പിള്ളയ്ക്കു നറുക്ക് വീണത്. ശ്രീധരൻ പിള്ള ഡൽഹിയിൽ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ചർച്ച നടത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ മിസോറം ഗവർണറുടെ ചുമതല വഹിക്കുകയാണ് കുമ്മനം. ഇദ്ദേഹത്തെ തിരികെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുമെന്നാണ് സൂചന. കുമ്മനത്തെ തിരികെക്കൊണ്ടുവന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മൽസരിപ്പിക്കണമെന്ന ആവശ്യം ആർഎസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തൽ.

വി. മുരളീധരനും പി.കെ കൃഷ്ണദാസും ചില കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട് അവസാന ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇരുവിഭാഗത്തിലുള്ള ആരെ പരിഗണിച്ചാലും ഗ്രൂപ്പ് പോര് വർധിക്കാനെ അത് ഇടയാക്കൂ എന്ന വിലയിരുത്തലിലാണ് അമിത് ഷാ. ആർ.എസ്.എസ് നേതൃത്വവും കേരളത്തിലെ ഗ്രൂപ്പ് പോരിനെ കുറിച്ച് വിശദമായി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

പൊതുസമ്മതിയാണ് ശ്രീധരൻ പിള്ളയെ തുണക്കുന്നത്. നേരത്തെ പ്രസിഡന്റ് പദവിയിലിരുന്നപ്പോൾ എല്ലാവരെയും ഒരുമിപ്പിച്ചുനിർത്താൻ കഴിഞ്ഞതും ആർ.എസ്.എസ് നേതൃത്വവുമായുള്ള ബന്ധവും അദ്ദേഹത്തിന് അനുകൂലഘടകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുക്കാനുള്ള സംഘടനാപരമായ നേതൃഗുണം ശ്രീധരൻ പിള്ളക്കുണ്ടെന്ന വിലയിരുത്തൽ കൂടി വന്നതോടെയാണ് പി.എസ് ശ്രീധരൻ പിള്ളയ്ക്ക് സാധ്യതയേറിയത്. ഇരുവിഭാഗത്തിലുള്ള ആരെ പരിഗണിച്ചാലും ഗ്രൂപ്പ് പോര് വർധിക്കാനെ അത് ഇടയാക്കൂ എന്ന വിലയിരുത്തലിലാണ് അമിത് ഷാ. ആർ.എസ്.എസ് നേതൃത്വവും കേരളത്തിലെ ഗ്രൂപ്പ് പോരിനെ കുറിച്ച് വിശദമായി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.

ഒരു വിഭാഗത്തിലും പെടാത്ത ആളെന്ന നിലയ്ക്കും പൊതുസമ്മതിയുള്ളതുമാണ് ശ്രീധരൻ പിള്ളയെ തുണക്കുന്നത്. നേരത്തെ പ്രസിഡന്റ് പദവിയിലിരുന്നപ്പോൾ എല്ലാവരെയും ഒരുമിപ്പിച്ചുനിർത്താൻ കഴിഞ്ഞതും ആർ.എസ്.എസ് നേതൃത്വവുമായുള്ള ബന്ധവും അദ്ദേഹത്തിന് അനുകൂലഘടകമാണ്. ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കുക എന്ന ഭാരിച്ച ചുമതല ഏറ്റെടുക്കാനുള്ള സംഘടനാ പരമായ നേതൃഗുണം ശ്രീധരൻ പിള്ളക്കുണ്ടെന്ന വിലയിരുത്തൽ കൂടി വന്നതോടെയാണ് അദ്ദേഹത്തെ പരിഗണിക്കാമെന്ന ധാരണ നേതൃത്വത്തിലുണ്ടായത്. എന്നാൽ അന്തിമമായി അമിത് ഷായുടെ തീരുമാനമാവും ഇക്കാര്യത്തിലുണ്ടാവുക.

Top Stories
Share it
Top