വരാപ്പുഴ കസ്റ്റഡി മരണം: ആര്‍.ടി.ഫ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു

Published On: 2018-04-24T14:45:00+05:30
 വരാപ്പുഴ കസ്റ്റഡി മരണം: ആര്‍.ടി.ഫ് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു

കാക്കനാട്: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആര്‍.ടി.ഫ് ഉദ്യോഗസ്ഥരെ തിരിച്ചരിയാനുള്ള പരേഡ് പൂര്‍ത്തിയായി. മൂന്ന് പരെയും തിരിച്ചറിയാനായിട്ടുണ്ടെന്ന് മരണപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. കാക്കനാട് ജില്ലാ ജയിലില്‍ ആലുവ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരന്‍ സജിത്, അയല്‍വാസി അജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

വിവിധ കേസുകളില്‍ പ്രതികളായ 17 പേരില്‍ നിന്നാണ് മൂന്നു ഉദ്യോഗസ്ഥരെയും കുടുംബം തിരിച്ചറിഞ്ഞത്. മൂന്ന് പേര്‍ക്കും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അവരെ തിരിച്ചറിയാന്‍ കഴിഞ്ഞതായും അഖില കൂട്ടിച്ചേര്‍ത്തു.


Top Stories
Share it
Top