ശ്രീജിത്തിന്റെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

Published On: 18 April 2018 3:45 AM GMT
ശ്രീജിത്തിന്റെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്

കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തില്‍ മൂന്നാംമുറ പ്രയോഗിച്ചതിന്റെ സൂചന ലഭിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതനുസരിച്ച് വിവിധ മെഡിക്കല്‍ കോളജുകളിലെ മുതിര്‍ന്ന ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി അഞ്ചംഗ ബോര്‍ഡാണ് രൂപീകരിച്ചത്. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനാണ് ബോര്‍ഡ് രൂപീകരിച്ചത്.

ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞ് ഭക്ഷണസാധനങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടിപിടിച്ചിരുന്നതായും മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചതിന് തെളിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മെഡിക്കല്‍ സംഘം രൂപീകരിച്ചത്.


Top Stories
Share it
Top