ശ്രീജിത്ത് കസ്റ്റഡിമരണത്തില്‍  വരാപ്പുഴ എസ്ഐയെയ്ക്കെതിരെ മജിസ്ട്രേറ്റ് മൊഴി 

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസിൽ പ്രതിയായ എസ്ഐ ജി.എസ്.ദീപക്കിനു മജിസ്ട്രേട്ടിന്‍റെ വിമര്‍ശനം. പറവൂർ മജസ്​ട്രേറ്റായിരുന്ന എൻ.സ്​മിതയാണ്...

ശ്രീജിത്ത് കസ്റ്റഡിമരണത്തില്‍  വരാപ്പുഴ എസ്ഐയെയ്ക്കെതിരെ മജിസ്ട്രേറ്റ് മൊഴി 

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസിൽ പ്രതിയായ എസ്ഐ ജി.എസ്.ദീപക്കിനു മജിസ്ട്രേട്ടിന്‍റെ വിമര്‍ശനം. പറവൂർ മജസ്​ട്രേറ്റായിരുന്ന എൻ.സ്​മിതയാണ് എസ്​ഐക്കെതിരെ​ ഹൈക്കോടതി രജിസ്​ട്രാർക്ക്​ മൊഴി നൽകിയിരിക്കുന്നത്​. എസ്ഐ പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചു മുന്‍പും കൊണ്ടുവന്നിട്ടുണ്ട്. പ്രതിയെ കാണാതെ റിമാന്‍ഡ് ചെയ്യാനാകില്ലെന്ന് നിലപാടെടുത്തു. ദീപക്കിനെ മുന്‍പും താക്കീത് ചെയ്തിട്ടുണ്ടെന്നും മജിസ്ട്രേട്ട് ചൂണ്ടിക്കാട്ടി.

ശ്രീജിത്തിനെ പിടികൂടിയ അന്നു രാത്രി ഒന്നരയ്ക്ക്, അവധിയിലുണ്ടായിരുന്ന എസ്ഐ ദീപക് സ്റ്റേഷനിലെത്തിയിരുന്നെന്ന് ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ ഏഴിനു മാത്രമാണു ഡ്യൂട്ടിയിലെത്തിയതെന്ന എസ്ഐയുടെ വാദത്തെ തള്ളുന്നതായിരുന്നു റിപ്പോര്‍ട്ട്. സ്റ്റേഷനില്‍വച്ച് ശ്രീജിത്തിനെ മര്‍ദ്ദിച്ചതായി തെളിവുകള്‍ ലഭിച്ചതിനെത്തുടർന്നാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

Read More >>