ശ്രീജിത്തിനെ എസ്.ഐ.ദീപക് മര്‍ദ്ദിച്ചതിന് തങ്ങള്‍ സാക്ഷികള്‍ വീടാക്രമണ കേസില്‍ അറസ്റ്റിലായവര്‍

Published On: 2018-04-24T18:15:00+05:30
ശ്രീജിത്തിനെ എസ്.ഐ.ദീപക് മര്‍ദ്ദിച്ചതിന് തങ്ങള്‍ സാക്ഷികള്‍ വീടാക്രമണ കേസില്‍ അറസ്റ്റിലായവര്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ വെള്ളിപ്പെടുത്തലുകളുമായി ശ്രീജിത്തിനോടൊപ്പം അറസ്റ്റിലായവര്‍. ശ്രീജിത്തിനെ എസ്.ഐ.ദീപക് മര്‍ദ്ദിച്ചതിന് തങ്ങള്‍ സാക്ഷികളാണെന്ന് പറഞ്ഞ വീടാക്രമണ കേസിലെ പ്രതികള്‍ ശ്രീജിത്ത് ആശുപത്രിയില്‍ കൊണ്ട് പോകാനാവശ്യപ്പെട്ടിട്ടും പോലിസ് തയ്യാറായില്ലെന്നും കൂട്ടിചേര്‍ത്തു. വയറു വേദനയെടുത്ത് എണിക്കാന്‍ സാധിക്കാത്ത അവസ്ഥയിലും എസ്.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചു കെണ്ടിരുന്നു.വെള്ളിയാഴ്ച അറസ്റ്റിലായ ശ്രീജിത്തിനെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയിലെത്തിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

Top Stories
Share it
Top