എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 97.84

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത് 34,313 പേര്‍ എ പ്ലസ് നേടി....

എസ്.എസ്.എല്‍.സി പരീക്ഷാ  ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 97.84

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത് 34,313 പേര്‍ എ പ്ലസ് നേടി. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 4,31,762 പേരാണ് വിജയിച്ചത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

വിജയ ശതനമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വര്‍ദ്ധനവുണ്ടായെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ 91.58 ആയിരുന്നു വിജയ ശതമാനം. ടി.എച്ച്.എസ്.എല്‍.സി , ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ്), എ.എച്ച്.എസ്.എല്‍.സി . എസ്.എസ്.എല്‍.സി ( ഹിയറിംഗ് ഇംപയേഡ) എന്നീ പരീക്ഷാ ഫലങ്ങളും പ്രഖ്യാപിച്ചു. ഇത്തവണ മാര്‍ക്ക് ദാനമോ മോഡറേഷനോ ഉണ്ടായിട്ടില്ലെന്നും മന്ത്രി അറിയിച്ചു

പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് എന്ന മൊബൈല്‍ ആപ്പിലും www.keralaresults.nic.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും അറിയാം. എസ്.എസ്.എല്‍.സി ഒഴികെയുള്ള പരീക്ഷാ ഫലങ്ങള്‍ http://www.keralapareekshabhavan.in എന്ന സൈറ്റില്‍ മാത്രമെ ലഭ്യമാവുകയുള്ളൂ.

വിദ്യാഭ്യാസ ജില്ലകളില്‍ എറണാകുളമാണ് മുന്നില്‍-99.12 ശതമാനം പേര്‍ വിജയിച്ചു. 93.87 ശതമാനം വിജയം നേടിയ വയനാടാണ് പിന്നില്‍. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എ പ്ലസുകാരുള്ളത്, 2435 പേര്‍. 517 സര്‍ക്കാര്‍ സ്‌കൂളുകളിലും 659 എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ കുട്ടികളും വിജയിച്ചു. റീ വാല്യുവേഷന് മെയ് 10 വരെയാണ് അവസരം. മെയ് 21 മുതല്‍ 25 വരെ സേ പരീക്ഷകള്‍ നടക്കും. പ്ലസ് വണ്‍ പ്രവേശനം ആരംഭിക്കുന്നത് ജൂണ്‍ 9 മുതലാണ്.

Read More >>