കേന്ദ്ര നേതൃത്വത്തിന്റെ യോ​ഗം ബഹിഷ്കരിച്ച് ബി.ജെ.പി സംസ്ഥാന നേതാക്കൾ

പാ​ല​ക്കാ​ട്​: കുമ്മനം രാജശേഖരന് പകരക്കാരനെ കണ്ടെത്തുന്നതിന് അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​നാ​യി ദേശീയ നേതൃത്വം വിളിച്ച യോ​ഗം ബഹിഷ്കരിച്ച് ബി.ജെ.പി...

കേന്ദ്ര നേതൃത്വത്തിന്റെ യോ​ഗം ബഹിഷ്കരിച്ച് ബി.ജെ.പി സംസ്ഥാന നേതാക്കൾ

പാ​ല​ക്കാ​ട്​: കുമ്മനം രാജശേഖരന് പകരക്കാരനെ കണ്ടെത്തുന്നതിന് അ​ഭി​പ്രാ​യ സ​മ​ന്വ​യ​ത്തി​നാ​യി ദേശീയ നേതൃത്വം വിളിച്ച യോ​ഗം ബഹിഷ്കരിച്ച് ബി.ജെ.പി നേതാക്കൾ. ദേ​ശീ​യ സ​ഹ​ക​ര​ണ സം​ഘ​ട​ന സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗം മൂ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ ബ​ഹി​ഷ്​​ക​രി​ച്ചു. ആ​ർ.​എ​സ്.​എ​സി​ന്റെ കൂ​ടി താ​ൽ​പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ നേ​താ​വി​ന്റെ വ​സ​തി​യി​ൽ വി​ളി​ച്ച യോ​ഗ​മാ​ണ്​ മൂ​ന്ന്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​‌ർ അ​വ​ഗ​ണി​ച്ച​ത്.

കെ. ​സു​രേ​ന്ദ്ര​നെ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റാ​ക്കു​ന്ന​തി​നെ രൂ​ക്ഷ​മാ​യി എ​തി​ർ​ക്കു​ന്നവരാണ് യോ​ഗം ബഹിഷ്കരിച്ചത്. സുരേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പാണുള്ളത്. ഒ​മ്പ​ത്​ കോ​ർ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ ഏ​ഴു​പേ​രും 14 ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രി​ൽ 10 പേ​രും സു​രേ​ന്ദ്ര​ൻ അധ്യക്ഷനാകുന്നതിലുള്ള എതിർപ്പ് നേതൃത്വത്തെ അറിയിച്ചു. ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രി​ൽ ഒ​രാ​ൾ ഇ​രു​പ​ക്ഷ​ത്തു​മി​ല്ല. മൂ​ന്നു​പേ​ർ കെ. ​സു​രേ​ന്ദ്ര​നൊ​പ്പ​മാ​ണ്. എ.​എ​ൻ. രാ​ധാ​കൃ​ഷ്​​ണ​ന്​ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും പാർട്ടിക്കുള്ളിൽ ആവശ്യമുണ്ട്. 32 സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ 20 പേ​ർ രാ​ധാ​കൃ​ഷ്​​ണ​നൊ​പ്പ​മാ​ണെ​ന്നാ​ണ്​ സൂ​ച​ന.

Story by
Read More >>