വോട്ടെണ്ണൽ ആരംഭിച്ചു; ഫലം ഉടൻ-Live Updates

അൽപസമയത്തിനകം തന്നെ ആദ്യ ഫല സൂചനകൾ വരും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും

വോട്ടെണ്ണൽ ആരംഭിച്ചു; ഫലം ഉടൻ-Live Updates

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. അൽപസമയത്തിനകം തന്നെ ആദ്യ ഫല സൂചനകൾ വരും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇതിന് ശേഷം വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണി തുടങ്ങും.

ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ലഭിക്കാവുന്ന വോട്ടുകളുടെ കണക്കുകൂട്ടലിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.ഓരോ ബൂത്തുകളിലെയും പ്രസിഡന്റുമാരിൽനിന്ന് കണക്കെടുക്കലായിരുന്നു നേതാക്കൾ. കണക്കിലെ കൂട്ടലും കിഴിക്കലുമായി തല പുകഞ്ഞ ചർച്ചകളാണ് എവിടെയും.ഏതൊക്കെ ബൂത്തുകളിൽ ഭൂരിപക്ഷം കിട്ടുമെന്നും എത്രവരെ പിന്നോട്ടു പോകുമെന്ന പട്ടിക തയാറാക്കുന്ന തിരക്കിലാണ് മുന്നണി നേതാക്കൾ. ഒന്നര വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആയ ഉപതെരഞ്ഞെടുപ്പിന്റെ ഫലം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. മഴയിൽ പോളിങ് കുറഞ്ഞെങ്കിലും മികച്ച നേട്ടമാണ് മൂവരും അവകാശപ്പെടുന്നത്. രാഷ്ട്രീയത്തേക്കാൾ സാമുദായിക സമവാക്യങ്ങൾ ചർച്ചയായ ഉപതെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ പ്രവചിക്കാനാവാത്ത നില മുന്നണികളെ അലട്ടുന്നു.

അഞ്ചിൽ അരൂർ ഒഴികെ നാല് സിറ്റിങ് സീറ്റും എന്തു വിലകൊടുത്തും യു.ഡി.എഫിന് നിലനിറുത്തണം. മഞ്ചേശ്വരത്തും എറണാകുളത്തും അന്തിമ കണക്കെടുപ്പിൽ അവർക്ക് ശുഭപ്രതീക്ഷയാണ്. വട്ടിയൂർക്കാവും കോന്നിയും വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുമ്പോഴും ഉള്ളിൽ നേരിയ ആശങ്കയുണ്ട്. സിറ്റിങ് സീറ്റായ അരൂർ നിലനിറുത്തുന്നതിനൊപ്പം വട്ടിയൂർക്കാവും കോന്നിയും ഉറപ്പായും പോരുമെന്നും, എറണാകുളത്തും മഞ്ചേശ്വരത്തും സാദ്ധ്യത തള്ളുന്നില്ലെന്നുമാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ. എറണാകുളത്തെ വെള്ളപ്പൊക്കം വോട്ടെടുപ്പ് ദിവസം സൃഷ്ടിച്ച അസ്വസ്ഥതകൾ അവിടെ പ്രതിഫലിച്ചിട്ടുണ്ടാകുമെന്ന് അവർ കരുതുന്നു.

സംഘടനാപരമായ പോരായ്മകൾ പ്രചാരണത്തിലുടനീളം നിഴലിച്ചെങ്കിലും ബി.ജെ.പിയുടെ പ്രതീക്ഷകൾക്ക് കുറവില്ല. കഴിഞ്ഞതവണ രണ്ടാമതെത്തിയ മഞ്ചേശ്വരത്തിനും വട്ടിയൂർക്കാവിനും പുറമേ കോന്നി അപ്രതീക്ഷിതമായി കൈവരുമെന്ന അവകാശവാദമാണ് അവരുടേത്.

രാവിലെ എട്ടു മുതലാണ് അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻ തുടങ്ങുക. മഞ്ചേശ്വരത്ത് ഗവ: എച്ച്.എസ്, പൈവളികേ നഗറിലും, എറണാകുളത്ത് മഹാരാജാസ് കോളജിലും അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ് കോളജിലും, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസിലും, വട്ടിയൂർക്കാവിൽ പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ.

വോട്ടിങ് മെഷീനുകൾ സ്‌ട്രോങ് റൂമിൽ അതീവസുരക്ഷയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. കേന്ദ്ര അർധസൈനിക വിഭാഗങ്ങൾക്കാണ് സുരക്ഷാ ചുമതല. ഇന്നർ സർക്കിളിൽ സി.ആർ.പി.എഫിന്റേതാണ് സുരക്ഷ. എല്ലാ കേന്ദ്രങ്ങളും സി.സി.ടി.വി നിരീക്ഷണത്തിലാണ്. ഇരട്ട ലോക്ക് സംവിധാനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ആദ്യം തപാൽ ബാലറ്റുകൾ എണ്ണും. തുടർന്ന് ഇ.വി.എമ്മുകൾ എണ്ണും. എല്ലാ മണ്ഡലങ്ങളിലും അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ എണ്ണും. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നത് പ്രത്യേക സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. കൂടാതെ ഇവ എണ്ണുന്നത് പൂർണമായി വീഡിയോയിൽ പകർത്തും.

ഉപതെരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിൽ 69.93 ശതമാനം പോളിങ് ആണ് നടന്നത്. അന്തിമകണക്കുപ്രകാരം മഞ്ചേശ്വരത്ത്- 75.78, എറണാകുളത്ത് -57.9, അരൂരിൽ -80.47, കോന്നിയിൽ- 70.07, വട്ടിയൂർക്കാവിൽ- 62.66 എന്നിങ്ങനെയാണ് പോളിങ് ശതമാനം. അഞ്ചു മണ്ഡലങ്ങളിലുമായുള്ള 896 പോളിങ് ബൂത്തുകളിൽ ആകെയുണ്ടായിരുന്ന 9,57,509 വോട്ടർമാരിൽ 6,69,596 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 3,26, 038 പേർ പുരുഷൻമാരും, 3,43,556 പേർ സ്ത്രീകളും, രണ്ടുപേർ ട്രാൻസ്‌ജെൻഡറുകളുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 13.7 ശതമാനം പോളിംഗ് എറണാകുളത്ത് കുറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്ത് 0.41 ശതമാനവും അരൂരിൽ 4.96 ശതമാനവും കോന്നിയിൽ 3.12 ശതമാനവും വട്ടിയൂർക്കാവിൽ 7.17 ശതമാനവും 2016 നേക്കാൾ കുറവുണ്ട്.

ഫലമറിയാൻ ഇനി മണിക്കൂറുകൾ; നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലും ഫലം നാളെ അറിയാം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ ലഭിക്കാവുന്ന വോട്ടുകളുടെ കണക്കുകൂട്ടലിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.ഓരോ ബൂത്തുകളിലെയും പ്രസിഡന്റുമാരിൽനിന്ന് കണക്കെടുക്കലായിരുന്നു നേതാക്കൾ. കണക്കിലെ കൂട്ടലും കിഴിക്കലുമായി തല പുകഞ്ഞ ചർച്ചകളാണ് എവിടെയും.ഏതൊക്കെ ബൂത്തുകളിൽ ഭൂരിപക്ഷം കിട്ടുമെന്നും എത്രവരെ പിന്നോട്ടു പോകുമെന്ന പട്ടിക തയാറാക്കുന്ന തിരക്കിലാണ് മുന്നണി നേതാക്കൾ. ഒന്നര വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആയ ഉപതെരഞ്ഞെടുപ്പിന്റെ ഫലം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. മഴയിൽ പോളിങ് കുറഞ്ഞെങ്കിലും മികച്ച നേട്ടമാണ് മൂവരും അവകാശപ്പെടുന്നത്. രാഷ്ട്രീയത്തേക്കാൾ സാമുദായിക സമവാക്യങ്ങൾ ചർച്ചയായ ഉപതെരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ പ്രവചിക്കാനാവാത്ത നില മുന്നണികളെ അലട്ടുന്നു.

Read More >>