ശബരിമല യുവതീ പ്രവേശനം; എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് സർക്കാർ

Published On: 2018-12-03 12:04:56.0
ശബരിമല യുവതീ പ്രവേശനം; എല്ലാ കേസുകളും സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് സർക്കാർ

ന്യുഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവില്‍ ഹൈക്കോടതിയില്‍ 23 റിട്ട് കേസുകളാണ് ഹൈക്കോടതിയില്‍ ഉള്ളത്. ഈ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നാണ് സര്‍ക്കാര്‍ ഇതിനായി നിരത്തുന്ന വാദം. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിലെ എല്ലാ കേസുകളും. അതേസമയം, ഈ കേസുകളെല്ലാം സുപ്രീം കോടതിയുടെ പരിഗണനയിലുള്ളതാണുതാനും.

ഭരണഘടനയുടെ 139 എ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നടത്തിയ പരാമര്‍ശവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ വിധി നടപ്പാക്കുന്നതിന് തടസമുണ്ടാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ വാദം.

Top Stories
Share it
Top