സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

Published On: 2018-05-25T17:00:00+05:30
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച ആരംഭിക്കുന്ന മഴ മെയ് 29 വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്. ശ്രീലങ്കന്‍ തീരത്തിനോട് അടുത്ത് രണ്ട് അന്തരീക്ഷ ചുഴികള്‍ രുപപ്പെട്ടതാണ് മഴയ്ക്കും കാറ്റിനും കാരണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മലമ്പതകളിലുടെയുള്ള രാത്രി യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ചിലയിടങ്ങളില്‍ 21 സെ.മി വരെ മഴയ്ക്ക് സധ്യതയുള്ളതിനാല്‍ താലൂക്ക് കേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ കണ്‍ട്രോള്‍ റൂം തുറക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.Top Stories
Share it
Top