തൂത്തുകുടി വെടിവെപ്പ് ആസൂത്രിതം; പൊലീസ് കമ്പനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു- സമരസമിതി

തൂത്തുകുടി: ക്യാന്‍സര്‍ രോഗം പടര്‍ത്തുന്നതിനാല്‍ നഗരത്തിലെ സ്റ്റര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് ജനങ്ങള്‍ നടത്തി വന്ന സമരത്തിന്റെ...

തൂത്തുകുടി വെടിവെപ്പ് ആസൂത്രിതം; പൊലീസ് കമ്പനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു- സമരസമിതി

തൂത്തുകുടി: ക്യാന്‍സര്‍ രോഗം പടര്‍ത്തുന്നതിനാല്‍ നഗരത്തിലെ സ്റ്റര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവിശ്യപ്പെട്ട് ജനങ്ങള്‍ നടത്തി വന്ന സമരത്തിന്റെ 100 ദിനം പിന്നിട്ട ചൊവ്വാഴ്ച പൊലീസ് 11 പേരെ വെടിവെച്ചുകൊന്നത് മുന്‍ക്കൂട്ടി ആസൂത്രണം ചെയ്ത് പദ്ധതിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ''മാര്‍ച്ച് 24ന് ഇതിനേക്കാളും വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് സമരക്കാരെ പിരിച്ചുവിടുന്നതിന് പൊലീസ് ഏറെ പ്രയാസപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം തികച്ചും സമാധാനപരമായിരുന്നു. എന്നിട്ടും സമരക്കാരെ പിരിച്ചുവിടാന്‍ മൂന്ന് ഇടങ്ങളില്‍ വെച്ച് പൊലീസ് വെടിവെയ്ക്കുകയായിരുന്നു'' സമരപ്രവര്‍ത്തകനെ ഉദ്ധരിച്ച് തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ''വെടിവെപ്പ് ദൗര്‍ഭാഗ്യകരമായി, സമരം സമാധാനപരമായിരുന്നു. ജനങ്ങളുടെ മനോനില മനസിലാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ജനങ്ങള്‍ക്ക് ദേശ്യമുണ്ടായിരുന്നു പക്ഷെ അവര്‍ ഒട്ടും ആക്രമാസ്‌കതരായിരുന്നില്ല.'' പീപ്പിള്‍ വാച്ച് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹെന്റി തിഫാഗ്നെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു.

മേയ് 22 ന് തൂത്തുകുടി വിവിടി സിഗ്നലില്‍ ആയിരകണക്കിന് ആളുകള്‍ ഒരുമിച്ച് കൂടി തങ്ങളുടെ പ്രതിഷേധം അറിയിക്കാനായി കലക്േ്രടറ്റിലേക്ക് നീങ്ങുകയായിരുന്നു. 20 ദിവസം മുമ്പെ പ്രഖ്യാപിച്ചതാണ് ഈ മാര്‍ച്ച് എന്നിട്ടും ജില്ലാകലക്ടര്‍ എന്‍ വെങ്കിടേഷ് തലേദിവസം 144 പ്രഖ്യാപിക്കുകയാരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് പൊലീസിനും സമരക്കാര്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായി. റാലി കലക്‌ട്രേറ്റില എത്തിയ ഉടനെ പൊലീസ് രണ്ടിടത്ത് വെടിവെപ്പ് നടത്തുകയായിരുന്നു.

ത്രസ്പുരത്ത് സമരത്തില്‍ പങ്കെടുക്കാന്‍ വരുന്ന മത്സ്യതൊഴിലാളികള്‍ക്ക് നേരെയാണ് ആദ്യം വെടിവെപ്പ് നടത്തിയത്. ''ഇത് മുന്‍കൂട്ടി ആസുത്രണം ചെയ്ത വെടിവെപ്പാണ്'' തമിഴക വായുഉറിമൈ കച്ചി പ്രാദേശിക നേതാവ് ടി വേലുമുരുകനെ ഉദ്ധരിച്ച് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ''സമരം അടിച്ചമര്‍ത്തുക പൊലീസിന്റെ ആവശ്യമായിരുന്നു. പൊലിസിനെ സ്റ്റര്‍ലൈറ്റ് കമ്പനി വാടകയ്‌ക്കെടുത്തുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു'' അദ്ദേഹം പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പൊലീസ് വെടിവെയ്പ്പ് നടത്തിയത്. സമരം സമാധാനപരമായിരുന്നു. പിപ്പീള്‍ വാച്ച് പ്രവര്‍ത്തകര്‍ തറപ്പിച്ചു പറഞ്ഞു.

Read More >>